Skip to main content

കളമശ്ശേരി കാർഷികോത്സവ സമ്മേളനം ഇന്ന് ( സെപ്റ്റംബർ 1)

മൂന്നാമത് കളമശ്ശേരി കാർഷികോത്സവ സമ്മേളനം ഇന്ന് ( സെപ്റ്റംബർ 1 ) ന് നടക്കും. വൈകിട്ട് ആറിന് 

നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

 

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരം ജയറാം മുഖ്യാതിഥിയാവും. സിനിമ രംഗത്ത് 40 വർഷം പൂർത്തിയാക്കിയ സംവിധായകൻ സിബി മലയിലിനെയും ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ പത്മശ്രീ ജോസ് ചാക്കോ പെരിയപുറത്തിനെയും സമ്മേളന വേദിയിൽ ആദരിക്കും.

 

പി വി ശ്രീനിജിൻ എം എൽ എ,കൊച്ചി മേയർ അഡ്വ എം അനിൽകുമാർ,കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ,ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള, കിലെ ചെയർമാൻ കെ എൻ ഗോപിനാഥൻ,തദ്ദേശസ്ഥാപന മേധാവികൾ എന്നിവർ ചടങ്ങിന്റെ ഭാഗമാകും

date