ഓണാഘോഷത്തിന് ചാരുത പകരാൻ ‘’ലാവണ്യം 2025" കലാസന്ധ്യ സെപ്റ്റംബർ രണ്ടുമുതൽ
ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നൊരുക്കുന്ന ഓണാഘോഷ പരിപാടി "ലാവണ്യം 2025" സെപ്റ്റംബർ രണ്ടിന് തുടക്കമാവും. ദർബാർ ഹാളിൽ വൈകുന്നേരം ആറിന് ഉദ്ഘാടനം.
പതിനാറ് വേദികളിലായി നടക്കുന്ന ഓണാഘോഷം നഗരത്തിലെ പ്രധാന വേദികളോടൊപ്പം ടൂറിസം കേന്ദ്രങ്ങളായ കളമശ്ശേരി, ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ട്, കുമ്പളങ്ങി, ഫോർട്ട് കൊച്ചി വാസ്കോ ഡാ ഗാമ സ്ക്വയർ, പള്ളുരുത്തി, ഭൂതത്താൻകെട്ട്, തേവര, വൈലോപ്പിള്ളി പാർക്ക്, പിറവം, പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടം, ചെമ്പറക്കി ജാമിയ ഹസ്‌നിയ ഗ്രൗണ്ട്, ചെറായ് ബീച്ച്, പനമ്പിള്ളി നഗർ എന്നിവിടങ്ങളിലും നടക്കും.
കലാസന്ധ്യകൾ, താളമേളങ്ങൾ, നാടോടി നൃത്തങ്ങൾ, കഥാപ്രസംഗങ്ങൾ തുടങ്ങി 33 കലാപരിപാടികൾ വിവിധ വേദികളിലായി സംഘടിപ്പിക്കും . പതിവിൽ നിന്നും വ്യത്യസ്തമായി നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ പരിപാടികൾ ഒരുക്കുന്നതിലൂടെ ഓണാഘോഷത്തിന് പുതിയ മുഖച്ഛായ നൽകാനാണ് തീരുമാനമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.
എല്ലാ പരിപാടികളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും
- Log in to post comments