Post Category
ഓണം വാരാഘോഷം: ട്രേഡ് ഫെയര്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നില്‍ ഒരുങ്ങുന്ന ട്രേഡ് ഫെയര്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഓണം ട്രേഡ് ഫെയറിന്റെ ഭാഗമായി നൂറിലധികം സ്റ്റാളുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ , പൊതുമേഖല ,സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, കൊമേര്‍ഷ്യല്‍ സ്റ്റാളുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. .
ചടങ്ങില്‍ ഓണം ട്രേഡ് ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ആന്‍സലന്‍ എംഎല്‍എ, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments