Post Category
സുരക്ഷാകിറ്റ് നൽകി
കണ്ടൽ സംരക്ഷകനായ സുരേന്ദ്രൻ ധർമ്മടത്തിനുള്ള സുരക്ഷാ കിറ്റ് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജില്ലാ വികസനസമിതി യോഗത്തിൽവെച്ച് കൈമാറി. ഹരിതകേരളം മിഷന്റെ സഹകരണത്തോടെ റിട്ടയേർഡ് ഐ എ എസ് അസോസിയേഷനാണ് കിറ്റ് നൽകിയത്. പരിസ്ഥിതി സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഇദ്ദേഹത്തെ കേന്ദ്ര സർക്കാരിന്റെ ഇന്ദിരാഗാന്ധി പര്യവരൺ പുരസ്‌കരണത്തിന് കലക്ടർ നാമനിർദേശം ചെയ്തിട്ടുണ്ട്.
ഡെപ്യൂട്ടി കലക്ടർ കാർത്തിക്ക് പാണിഗ്രഹി, ജില്ല പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ. കെ സോമശേഖരൻ എന്നിവർ പങ്കെടുത്തു.
date
- Log in to post comments