Post Category
കരിമീന്‍ കൃഷി വിളവെടുപ്പ്
ഫിഷറീസ് വകുപ്പിന്റെ 'നല്ലോണം -മീനോണം' പരിപാടിയുടെ ഭാഗമായി പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ എ ബാലകൃഷ്ണന്റെ കരിമീന്‍കൃഷി വിളവെടുപ്പ് നടത്തി. ആദ്യ വില്‍പന പി. സുധീഷിന് നല്‍കി മുനിസിപ്പല്‍ കൗണ്‍സിലര്‍ വസന്ത രവി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ കെ സന്ധ്യ, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ എം തമ്പായി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments