Skip to main content

കായിക ദിനം ആഘോഷിച്ചു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദേശീയ കായിക ദിനം ആഘോഷിച്ചു.  പരിപാടി പി. ഉബൈദുള്ള എം.എൽ. എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് മുഖ്യാതിഥിയായി.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സി. സുരേഷ് സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.എ. നാസര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോക്കി കോച്ച് വി.വി. മുഹമ്മദ് യാസര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കബഡി പരിശീലകന്‍ എ. മഞ്ജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിറ്റ്‌നസ് ട്രെയിനര്‍ റഹീം കുട്ടികള്‍ക്കായി എയ്‌റോബിക് എക്‌സൈസ് ആക്ടിവിറ്റി ചെയ്തു കൊടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍. അര്‍ജുന്‍ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി മലപ്പുറം ഇന്ദിരാ പ്രിയദര്‍ശിനി സ്റ്റേഡിയത്തില്‍ വച്ച് എംഎല്‍എ പി ഉബൈദുള്ള, മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കാടേരി ടീമും കലക്ടര്‍ വി.ആര്‍. വിനോദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സി. സുരേഷ് ടീമും തമ്മില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ സൗഹൃദ മത്സരവും നടത്തി. ഇന്ത്യയുടെ കായിക ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് 29 നാണ് കായിക ദിനമായി ആചരിക്കുന്നത്.

date