Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

പാലക്കാട് ജില്ലയിലെ വെള്ളിയാങ്കല്ലിലുള്ള നാഗലശ്ശേരി ഐടിഐയില്‍ കംമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10ന് നടക്കും.

യുജിസി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ്/ഫാഷന്‍ ടെക്‌നോളജി/കോസ്റ്റ്യൂം ഡിസൈന്‍ ആന്‍ഡ് ഡ്രസ് മേക്കിംഗില്‍ വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയവും.
അല്ലെങ്കില്‍ അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ്/ഫാഷന്‍ ടെക്‌നോളജി/ കോസ്റ്റ്യൂം ഡിസൈന്‍ ആന്‍ഡ് ഡ്രസ് മേക്കിംഗില്‍ ഡിപ്ലോമ (കുറഞ്ഞത് 2 വര്‍ഷം) അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയവും ഡിജിടിയില്‍ നിന്ന് അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍).
അല്ലെങ്കില്‍ 'കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി ആന്‍ഡ് ഡിസൈനിംഗ്' ട്രേഡില്‍ എന്‍ടിസി/എന്‍എസി പാസായതും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും ആണ് കംമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ യോഗ്യത.

അംഗീകൃത എഞ്ചിനീയറിംഗ് കോളേജ്/സര്‍വ്വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ്/ഐടിയില്‍ എഞ്ചിനീയറിംഗ്/ടെക്‌നോളജിയില്‍ വോക്/ബിരുദം, ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം.
അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐടി അല്ലെങ്കില്‍ എഐസിടിഇ/യുജിസി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എന്‍ ഐഇഎല്‍ഐടിയില്‍ 'ബി' ലെവല്‍, ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം.

അല്ലെങ്കില്‍, കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐടി അല്ലെങ്കില്‍ പിജിഡിസിഎ അല്ലെങ്കില്‍ എന്‍ ഐഇഎല്‍ഐടിയില്‍'എ' ലെവല്‍, ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം.

അല്ലെങ്കില്‍, എഐസിടിഇ/അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് അംഗീകൃത ബോര്‍ഡ്/സ്ഥാപനം/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടിയില്‍ നിന്ന് 03 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം.

അല്ലെങ്കില്‍, ഐടി/ഐസിടിഎസ്എം ട്രേഡില്‍ എന്‍ടിസി/എന്‍എസി പാസായതും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും ആണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ യോഗ്യത.

ഫോണ്‍ 9746715651.

date