Skip to main content

ആയുഷ് കായകല്‍പ പുരസ്‌കാരം ഏറ്റുവാങ്ങി

പ്രഥമ ആയുഷ് കായകല്‍പ പുരസ്‌കാരം ആരോഗ്യ, കുടുംബക്ഷേമ, ശിശു വികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് മാറഞ്ചേരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമ്മാനിച്ചു. തിരുവന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍  സ്റ്റേഡിയത്തില്‍  നടന്ന ചടങ്ങില്‍  മാറഞ്ചേരി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ബീന ടീച്ചര്‍, വൈസ് പ്രസിഡന്റ്  അബ്ദുള്‍ അസീസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി  ചെയര്‍പെഴ്‌സണ്‍ സുഹ്റ ഉസ്മാന്‍,  മെഡിക്കല്‍ ഓഫീസര്‍ ഡോ. വി അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയാണ് ജില്ലാതലത്തില്‍ മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് തുക. ആയുഷ് ആരോഗ്യകേന്ദ്രങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യ സംസ്‌കരണം എന്നിവയിലെ മികവ് പരിഗണിച്ചാണ് മാറഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

date