Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

പാലക്കാട് ജില്ലയിലെ വെള്ളിയാങ്കല്ലിലുള്ള നാഗലശ്ശേരി ഐടിഐയില്‍ അഡിക്റ്റീവ് മാനുഫാക്ചറിംഗ് ടെക്‌നീഷ്യന്‍ (ത്രീഡി പ്രിന്റിംഗ്) ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 30ന് രാവിലെ 10ന് നടക്കും. അംഗീകൃത എഞ്ചിനീയറിംഗ് കോളേജ്/സര്‍വ്വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍/ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ്/മെക്കാട്രോണിക്‌സ്/മാനുഫാക്ചറിംഗ്/പ്രൊഡക്ഷന്‍/ഓട്ടോമൊബൈല്‍ എന്നിവയില്‍ ബി.വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയവും മാണ് യോഗ്യത.

അല്ലെങ്കില്‍ എഐസിടിഇ//യുജിസി അംഗീകൃത എഞ്ചിനീയറിംഗ് കോളേജ്/സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ്/മെക്കാട്രോണിക്‌സ്/മാനുഫാക്ചറിംഗ്/ പ്രൊഡക്ഷന്‍/ ഓട്ടോമൊബൈല്‍ എന്നിവയില്‍ ബി.വോക് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ എഐസിടിഇ/അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് മെക്കാനിക്കല്‍/ഇന്‍ഡസ്ട്രിയല്‍/മെക്കാട്രോണിക്‌സ്/മാനുഫാക്ചറിംഗ്/പ്രൊഡക്ഷന്‍/ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ 03 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയവും ഡിജിടി-യില്‍ നിന്ന് പ്രസക്തമായ അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍). അല്ലെങ്കില്‍ അനുബന്ധ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും' 'അഡിറ്റീവ് മാനുഫാക്ചറിംഗ് (ത്രീഡി പ്രിന്റിംഗ്) ടെക്‌നീഷ്യന്‍' ട്രേഡില്‍ എന്‍ടിസി/നാക്ക് പാസ്.  അപേക്ഷകർ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഐടിഐ ഓഫീസില്‍ ഹാജരാകണം. അവശ്യ യോഗ്യത: ഡിജിടിക്ക് കീഴിലുള്ള നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് (എന്‍സിഐസി).
ഫോണ്‍ 9746715651.

date