Skip to main content

ഓണം വാരാഘോഷം: മാധ്യമ പുരസ്‌കാരങ്ങൾ നൽകും

കനകക്കുന്നിൽ സെപ്റ്റംബർ മൂന്ന് മുതൽ ഒൻപത് വരെ നടക്കുന്ന ഓണം വാരാഘോഷത്തിന് മികച്ച കവറേജ് നൽകുന്ന മാധ്യമ പ്രവർത്തകർക്ക് പുരസ്കാരങ്ങൾ നൽകുന്നു.

മികച്ച അച്ചടിമാധ്യമ റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർ, വീഡിയോഗ്രാഫർ, മികച്ച എഫ് എം എന്നിങ്ങനെയാണ് പുരസ്‌കാരങ്ങൾ.
 
എൻട്രികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം വേണം സമർപ്പിക്കാൻ. അപേക്ഷകൾ കനകക്കുന്നിൽ പ്രവർത്തിക്കുന്ന മീഡിയ സെന്ററിൽ നേരിട്ട് നൽകാം. അവസാന തീയതി സെപ്റ്റംബർ 7ന് വൈകീട്ട് 6 മണി.

date