Post Category
കോട്ടപ്പടിയിൽ കാട്ടാന വീണ് കിണർ തകർന്ന സംഭവം; ധനസഹായം കൈമാറി
കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന വീണ് തകർന്ന കുടിവെള്ള കിണർ പുനർ നിർമ്മിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ ഒരു ലക്ഷം രൂപയുടെ ചെക്ക് ആന്റണി ജോൺ എം.എൽ.എ ഗൃഹനാഥൻ വി.കെ വർഗീസിന് വീട്ടിലെത്തി കൈമാറി.
കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ, കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. അധീഷ്, മേക്കപ്പാല ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ദിദീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമൽ വിശ്വം, സണ്ണി വർഗീസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു
date
- Log in to post comments