Skip to main content

ജില്ലാ പഞ്ചായത്ത് മികവ് പദ്ധതി ; തൊഴിൽ പരിശീലന കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിലെ യുവതി യുവാക്കൾക്കായി നടപ്പിലാക്കുന്ന മികവ് പദ്ധതിയുടെ ഭാഗമായുള്ള തൊഴിൽ പരിശീലന കോഴ്സുകളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു.

 

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. 

 

നേഴ്സിംഗ് അസിസ്റ്റന്റ്, കോസ്മറ്റോളജി, ഫിറ്റർ, പൈപ്പ് ഫാബ്രിക്കേഷൻ, ടിഗ്/ ആർക് വെൽഡിഗ്, ഇലട്രിക്കൽ വെഹിക്കിൾ റിപ്പയറിംഗ് , ടു വീലർ സർവീസിംഗ്, ജെറിയാട്രിക് കെയർ തുടങ്ങിയ കോഴ്സുകളിലായി 316 പട്ടികജാതി വിഭാഗത്തിലെ യുവതിയുവാക്കളാണ് തൊഴിൽ പരിശീലനം നേടുന്നത്. 

 

മൂന്ന് മുതൽ ആറ് മാസം വരെ നീണ്ടു നിൽക്കുന്ന 

കോഴ്സുകളിൽ പരിശീലനത്തിന് ചേർന്നിട്ടുള്ളവരുടെ ഫീസും അലവൻസും ഉൾപ്പെടെയുളള എല്ലാ ചെലവുകളും ജില്ലാ പഞ്ചായത്ത് വഹിക്കും. ഇതിനായി 1.60 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും പട്ടികജാതി യുവതയ്ക്കായി നടപ്പിലാക്കുന്ന സംസ്ഥാനത്തെ മികച്ച പദ്ധതികളിലൊന്നാണ് മികവ് പദ്ധതിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.

 

 

 എം.എൽ.എമാരായ ഉമ തോമസ് , പി.വി ശ്രീനിജിൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളായി.  

 

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൽസി ജോർജ്, അംഗങ്ങളായ എ.എസ് അനിൽകുമാർ, ഷാരോൺ പനക്കൽ, സെക്രട്ടറി പി.എം ഷെഫീഖ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ.ജെ. മങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു.

date