Post Category
ബിഗ് സല്യൂട്ട് ഫോട്ടോപ്രദര്‍ശനം ഇന്നുമുതൽ ആലപ്പുഴയില്‍
ഗാസയിലെ മാധ്യമ രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ചു കേരള മീഡിയ അക്കാദമി ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു.
ആലപ്പുഴ ബീച്ചില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശന നഗരിയില്‍ ഇന്ന് (സെപ്റ്റംബര്‍ 2) മുതല്‍ 12 വരെയാണ് 'ബിഗ് സല്യൂട്ട്' ഫോട്ടോ പ്രദര്‍ശനം.
കൊല്ലപ്പെട്ട ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പകര്‍ത്തിയ ഫോട്ടോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാധ്യമ രക്തസാക്ഷികളോടുള്ള ആദരസൂചകമായാണ് ‘ബിഗ് സല്യൂട്ട് ' എന്ന പേരിൽ ഫോട്ടോ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.
date
- Log in to post comments