Skip to main content

ദേശീയ കായിക ദിനം ആചരിച്ചു

ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബോക്സിങ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിവിധ വേദികളില്‍ നടന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, വൈസ് പ്രസിഡന്റ് ഡോ. വി റോയ് ജോണ്‍, സെക്രട്ടറി പ്രപു പ്രേംനാഥ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഖേലോ ഇന്ത്യ ബോക്സിങ് കോച്ച് പി കെ പ്രഭീഷ്, ബാഡ്മിന്റണ്‍ കോച്ച് വിപിന്‍ദാസ്, ഫുട്ബോള്‍ കോച്ച് ബിനീഷ് എന്നിവര്‍ കായിക ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിഖില്‍, ഷിനു തുടങ്ങിയവര്‍ സംസാരിച്ചു. 

date