കേരള അർബൻ കോൺക്ലേവ് :പ്രദർശന മേളക്ക് തുടക്കം
കേരളത്തിൽ സമഗ്ര നഗര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025 ന്റെ മുന്നോടിയായുള്ള പ്രദര്‍ശനത്തിന് മറൈന്‍ ഡ്രൈവില്‍ തുടക്കമായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ നഗരവികസന യാത്ര, പുതിയ ആശയങ്ങള്‍, നവീന സാങ്കേതിക വിദ്യകള്‍, സുസ്ഥിര മാതൃകകള്‍, നഗര സൗകര്യങ്ങളിലെ പുരോഗതി എന്നിവ പ്രദർശന മേളയിലുടെ പൊതുജനങ്ങളിലേക്ക് എത്തിക്കും. നഗരവികസനവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നൂതനാശയങ്ങളും, വിജയിച്ച മാതൃകകളും, പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, പ്രിൻസിപ്പൾ ഡയറക്ടർ ജെറോമിക് ജോർജ്, ഡെപ്യൂട്ടി മേയർ കെ. എ അൻസിയ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള, നഗരസഭാ കൗൺസിലർ പി ആർ റിനീഷ്,കൊച്ചി കോർപ്പറേഷൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാർ വി എ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
- Log in to post comments