Post Category
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്: കുടിശിക നിവാരണ ക്യാമ്പ് വാഹന പ്രചരണയാത്ര ആരംഭിച്ചു
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് 2025 ഒക്ടോബർ മൂന്നു മുതൽ 31 വരെ സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിലായി നടത്തുന്ന കടിശിക നിവാരണ കാമ്പയിന്റെ ഭാഗമായി വാഹന പ്രചാരണയാത്ര ആരംഭിച്ചു. ബോർഡ് ചെയർമാൻ സി.കെ.ഹരികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
എറണാകുളം ജില്ലാ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ഉപദേശക സമിതി അംഗം പി.ആർ പ്രസാദ് അദ്ധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ഉപദേശക സമിതി അംഗങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എം.ഡി ആശാലത, അഡീ.ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ബിന്ദു. കെ. തങ്കപ്പൻ എന്നിവരും പങ്കെടുത്തു.
date
- Log in to post comments