കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവ് :മിനി മാരത്തോൺ നാളെ (17)*
കേന്ദ്ര സർക്കാരിന്‍റെയും യുറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ കേരള സർക്കാർ മത്സ്യബന്ധന വകുപ്പ് നടപ്പിലാക്കുന്ന കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവിന്റെ പ്രചാരണാർത്ഥം മിനി മാരത്തോൺ സംഘടിപ്പിക്കുന്നു.
എറണാകുളം നഗരത്തിൽ നാളെ (17) രാവിലെ 6.30 മുതൽ വൈകിട്ട് 7.30 വരെ സ്പോർട്സ് കേരള ഫൗണ്ടേഷനുമായി ചേർന്നാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. ബോള്‍ഗാട്ടി ജംങ്ഷനില്‍ നിന്നും ആരംഭിച്ച് കണ്ടെയ്നര്‍ റോഡ് വഴി മുളവുകാട് വടക്ക് ഭാഗത്തേക്ക് അഞ്ച് കി. മീ. വരെയും തിരിച്ചും അഞ്ച് കി. മീ. (ആകെ 10 കി. മീ.) റൂട്ടാണ് മിനി മാരത്തോണിനായി തെരെഞ്ഞെടുത്തിരിക്കുന്നത്. 10 കിലോമീറ്റർ പരിധിയിൽ 100 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് മിനി മാരത്തോൺ.
18-60 പ്രായ പരിധിയുള്ളവർക്ക് പങ്കെടുക്കാം. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിജയികള്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 2,500 രൂപയുമാണ് ലഭിക്കുന്നത്.
സെപ്റ്റംബർ 18, 19 തീയതികളിൽ തിരുവനന്തപുരത്താണ് കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവ് സംഘടിപ്പിക്കുന്നത്
- Log in to post comments