Post Category
ശ്രീമദ് ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ട്രസ്റ്റി അപേക്ഷ ക്ഷണിച്ചു
മലബാർ ദേവസ്വം ബോർഡ് കീഴിലുള്ള ഫോർട്ട് കൊച്ചി അമരാവതി ശ്രീമദ് ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ട്രസ്റ്റിമാരെ (തികച്ചും സന്നദ്ധ സേവനം) നിയമിക്കുന്നു. താല്പര്യമുള്ളവർ ഒക്ടോബർ 18-ന് വൈകീട്ട് അഞ്ചിനു മുമ്പായി മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റൻ്റ് കമ്മീഷണർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. പാലക്കാട് അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും, മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിൽ(www.malabardevaswom.kerala.gov.in)നിന്നും അപേക്ഷാഫോറം ലഭിക്കും.
date
- Log in to post comments