കാത്ത് ലാബ് ടെക്നീഷ്യ൯ താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി കാത്ത് ലാബ് ടെക്നീഷ്യ൯ തസ്തികയിലേക്ക്
ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തും. യോഗ്യത: പ്ലസ് ടു , കാർഡിയോവാസ്കുലാർ ടെക്നോളജിയിൽ ബിരുദം (ബിസിവിടി), ബിസിവിടിയുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കാർഡിയോവാസ്കുലാർ ഡിപ്ലോമ (ഡിസിവിടി) യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കും. എക്കോ കാർഡിയോഗ്രാഫി ചെയ്യാൻ കഴിവുള്ളവരായിരിക്കണം.
പ്രായപരിധി 20-36. താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം സെപ്തംബർ 22ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് അഡ്‌മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് സി.സി.എം. ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ മാത്രമായിരിക്കും.
- Log in to post comments