Skip to main content

മികച്ച പച്ചത്തുരുത്തുകൾക്കുള്ള പുരസ്കാരം മുഖ്യമന്ത്രി ഇന്ന് (സെപ്റ്റംബർ 16) സമ്മാനിക്കും

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ മികച്ച പച്ചത്തുരുത്തുകൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (സെപ്റ്റംബർ 16ന്) സമ്മാനിക്കും. വൈകുന്നേരം 6 ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന പുരസ്കാര വിതരണ ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ. എൻ. ബാലഗോപാൽവി. ശിവൻകുട്ടിജി.ആർ. അനിൽജനപ്രതിനിധികൾവകുപ്പ് മേധാവികൾപരിസ്ഥിതി ശാസ്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സണുമായ ഡോ. ടി.എൻ.സീമ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്ക്രീനിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഉപഹാരവും സർട്ടിഫിക്കറ്റും നൽകും. പുരസ്‌കാര ദാന ചടങ്ങിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഒരു കോടി തൈകൾ നട്ടുപിടിപ്പിക്കുന്ന 'ഒരു തൈ നടാംവൃക്ഷവത്കരണ പരിപാടിയിൽ 60 ലക്ഷം പൂർത്തിയായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം. എബ്രഹാം നിർവഹിക്കും. മികച്ച പച്ചത്തുരുത്തുകൾവേങ്ങോട് ആദ്യ പച്ചത്തുരുത്ത്ടൈറ്റാനിയം പച്ചത്തുരുത്ത്കണ്ടൽ പച്ചത്തുരുത്ത്മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്ത്കേളകം ഗ്രാമപഞ്ചായത്തിലെ പൂമ്പാറ്റകൾ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. പച്ചതുരുത്തുകളുടെ പ്രവർത്തനങ്ങൾക്കായി മികച്ച പങ്കാളിത്തം വഹിക്കുന്നവരേയും ചടങ്ങിൽ ആദരിക്കും.

        തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾസ്‌കൂളുകൾകോളേജുകൾമറ്റ് സ്ഥാപനങ്ങൾദേവഹരിതം പച്ചത്തുരുത്ത്മുളംതുരുത്ത്കണ്ടൽ പച്ചത്തുരുത്ത്കാവുകൾ എന്നീ വിഭാഗങ്ങളിലായി 145 പച്ചത്തുരുത്തുകളാണ് സ്ക്രീനിങ്ങിൽ പങ്കെടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പച്ചത്തുരുത്തുകളിൽ ഒന്നാം സ്ഥാനം കണ്ണൂരിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻകാവിനാണ്. പത്തനംതിട്ട തുമ്പമൺ ഗ്രാമപഞ്ചായത്തിലെ കുടമാങ്കലും പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കുമ്പളംചോലയും രണ്ടാം സ്ഥാനം നേടി. കൊല്ലം കോർപ്പറേഷൻ തീരദേശം പച്ചത്തുരുത്തിനും കാസർകോഡ് അജാനൂർ ഗ്രാമപഞ്ചായത്ത് പുലയനാർത്തോടിനുമാണ് മൂന്നാം സ്ഥാനം. കാസർകോഡ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ നടക്കാവ് ഹരിതവീഥി നാലാം സ്ഥാനം നേടി. കോട്ടയം കല്ലറ ഗ്രാമപഞ്ചായത്തിലെ ഐ.സി.ഡി.എസ് കുന്നുംപുറത്തും വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ശാന്തിവനവും അഞ്ചാം സ്ഥാനവും പങ്കിട്ടു.

പാലക്കാട് കുടുമ്പ് ഗ്രാമപഞ്ചായത്തിലെ കരിങ്കരപ്പുള്ളി കനാൽതീരവും ഇടുക്കി വെളിയാമറ്റം ഗ്രാമപഞ്ചായത്തിലെ കാഞ്ഞാറും കണ്ണൂരിലെ കുറുമാതൂർ ഗ്രാമപഞ്ചായത്തിലെ ശ്രീസ്ഥയും കോട്ടയം കടനാട് ഗ്രാമപഞ്ചായത്തിലെ കടനാട് ഹൈസ്കൂളിന് സമീപമുള്ള പച്ചത്തുരുത്തും പത്തനംതിട്ട കൊടുമൺ ഗ്രാമപഞ്ചായത്തിലെ മുല്ലോട്ട് ഡാം പച്ചത്തുരുത്തും പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി. കലാലയ വിഭാഗത്തിൽ കണ്ണൂരിലെ പയ്യന്നൂർ കോളേജ് പച്ചത്തുരുത്ത് ഒന്നും പാലക്കാട് വി.ടി ഭട്ടതിരിപ്പാട് ഗവ. കോളേജിലെ വാൾട്ടർവാലി ഫ്രൂട്ട് ഫോറസ്റ്റ് രണ്ടും തൃശ്ശൂർ പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജ് പച്ചത്തുരുത്ത് മൂന്നും സ്ഥാനങ്ങൾ നേടി.

വിദ്യാലയ വിഭാഗത്തിൽ കണ്ണൂർ തവിടിശ്ശേരി ജി.എച്ച്.എസ്.എസും വയനാട് ജി.എച്ച്. എസ്.എസ് വടുവൻചാലും ഒന്നാം സ്ഥാനം നേടി. മലപ്പുറം അരിക്കോട് ജി.എച്ച്.എസ്.എസും കാസർകോഡ് ജി.യു.പി സ്കൂൾ പാടിക്കീലും രണ്ടാം സ്ഥാനം പങ്കിട്ടു. കാസർകോഡ് ജി.യു.പി.എസ് ചാമക്കുഴി കുവാറ്റി പച്ചത്തുരുത്തിനാണ് മൂന്നാംസ്ഥാനം. മലപ്പുറം എസ്.എസ്.എച്ച്.എസ് മൂർക്കനാട് നാലാം സ്ഥാനവും എറണാകുളം ഗവ. യു.പി സ്കൂൾ പെരുമ്പള്ളി അഞ്ചാം സ്ഥാനവും നേടി.

മറ്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ട്രീ മ്യൂസിയവും തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പച്ചത്തുരുത്തും ഒന്നാം സ്ഥാനവും ആലപ്പുഴ    കെ.എസ്.ഡി.പി പച്ചത്തുരുത്തും തൃശ്ശൂർ ഗാന്ധിഗ്രാമം പച്ചത്തുരുത്തും രണ്ടാം സ്ഥാനവും പത്തനംതിട്ട മലയാലപ്പുഴ ആയൂർവേദ ഡിസ്പെൻസറിയും വയനാട് നെല്ലൂർനാട് ക്യാൻസർ കെയർ സെന്ററിലെ തൈതാൽ പച്ചത്തുരുത്തും മൂന്നാം സ്ഥാനവും നേടി.

ദേവഹരിത വിഭാഗത്തിൽ കാസർകോഡ് വീതുകുന്ന് വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ സ്മൃതിവനവും കോഴിക്കോട് മണ്ണൂർ ശിവക്ഷേത്രം പച്ചത്തുരുത്തും ഒന്നാം സ്ഥാനവും കണ്ണൂർ പ്രയോങ്കാട്ടം പച്ചത്തുരുത്ത് രണ്ടാം സ്ഥാനവും കണ്ണൂർ കരിവള്ളൂർ പേരളം ഭഗവതി ക്ഷേത്രവും മുഴക്കുന്ന് മൃദംഗശൈലേശ്വരി പച്ചത്തുരുത്തും മൂന്നാം സ്ഥാനവും നേടി.

മുളന്തുരുത്ത് വിഭാഗത്തിൽ വയനാട് ചോലപ്പുറം ഒന്നും കണ്ണൂരിലെ ചെറുതാഴവും കിളിയന്തറ തോണിക്കടവും രണ്ടും കണ്ണൂരിലെ ആരണ്യകവും കാസർകോഡിലെ അണിഞ്ഞകുന്നുംപാറ മൂന്നും സ്ഥാനങ്ങൾ നേടി.

കണ്ടൽത്തുരുത്ത് വിഭാഗത്തിൽ കണ്ണൂരിലെ വയലപ്ര പാർക്കും കാസർകോഡിലെ മാടക്കാലും ഒന്നാം സ്ഥാനത്തിനും കാസർകോഡിലെ സോഷ്യൽ ഫോറസ്ട്രി നഗരവനം പള്ളംപച്ചത്തുരുത്ത് രണ്ടാം സ്ഥാനത്തിനും കാസർകോഡ് ഷിറിയപുഴ കണ്ടൽത്തുരുത്ത് മൂന്നാം സ്ഥാനത്തിനും അർഹമായി.

കാവുകൾക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ കാസർഗോഡ് മേലോത്തുംകാൽ  കാവ് ഒന്നാം സ്ഥാനവും കാസർഗോഡ് കാലിച്ചാംകാവ് കാപ്പുകയം രണ്ടാം സ്ഥാനവും കാസർഗോഡ് എണ്ണപ്പാറ കോളിക്കാൽ ഭഗവതിക്കാവും കോഴിക്കോട് വടയിൽകാവും മൂന്നാം സ്ഥാനവും നേടി.

പരിസ്ഥിതി ശാസ്ത്രജ്ഞനും അധ്യാപകനുമായ പ്രൊഫ. ഇ കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. പരിസ്ഥിതി ശാസ്ത്രജ്ഞരായ ഡോ. ജോമി അഗസ്റ്റിൻ, ഡോ. രാജേന്ദ്രപ്രസാദ്, ഡോ. ടി എസ് പ്രീത, ഡോ. ദീപു ശിവദാസ് എന്നിവർ അവാർഡ് സമിതിയിൽ അംഗങ്ങളായിരുന്നു.

പി.എൻ.എക്സ് 4505/2025

date