കണ്ണീറ്റുമലയിൽ കണ്മണികൾക്ക് ഇനി കളിച്ചു രസിച്ചു പഠിക്കാം.....
പിറവം നഗരസഭ പതിനാലാം ഡിവിഷൻ 50-ാം നമ്പർ ഇടപ്പിള്ളിച്ചിറയിൽ കണ്ണീറ്റുമല അങ്കണവാടിയുടെ പുതിയ കെട്ടിടം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു.
വർഷങ്ങളായി സമീപത്തുള്ള
യുവശക്തി ആർട്‌സ് ആൻഡ്
സ്പോർട്‌സ് ക്ലബ് കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത് .
നഗരസഭ 19 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള ചുവർ ചിത്രങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് അങ്കണവാടി സജ്ജമാക്കിയിരിക്കുന്നത്.
പിറവം നഗരസഭ വൈസ് ചെയർമാൻ കെ.പി സലീം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, ഡിവിഷൻ കൗൺസിലർ ഡോ. അജേഷ് മനോഹർ, കൗൺസിലർമാരായ മോളി വലിയകട്ടയിൽ, പി.ഗിരീഷ് കുമാർ, ബാബു പാറയിൽ, ജോജിമോൻ ചാരുപ്ലാവിൽ, രമാ വിജയൻ, ഡോ.സഞ്ജിനി പ്രതീഷ്, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ സി.സുധ, അങ്കണവാടി ഭാരവാഹികൾ, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments