'കേരള സ്ഥലനാമകോശം' പുസ്തകപ്രകാശനം സെപ്റ്റംബർ 17ന് ബുധനാഴ്ച
എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റിയുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കേരള സ്ഥലനാമകോശം സെപ്റ്റംബർ 17 ന് 3 ന് എൻ.വി. ഹാളിൽ ഡോ. ജോർജ് ഓണക്കൂർ പ്രകാശനം ചെയ്യും. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങും. വെള്ളനാട് രാമചന്ദ്രൻ പുസ്തകപരിചയം നടത്തും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനാകും.
കേരളത്തിലെ സ്ഥലനാമങ്ങളുടെ അടിസ്ഥാനവിവരങ്ങളടങ്ങിയതും ഉച്ചാരണ ലേഖനവ്യവസ്ഥകൾ ചിട്ടപ്പെടുത്തിയതുമായ ഗ്രന്ഥമാണിത്. ഇന്ത്യൻ ഭാഷകളിൽ ആദ്യമായാണ് ചിട്ടപ്പെടുത്തിയ ഒരു സ്ഥലനാമകോശം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. 1984, 1999 വർഷങ്ങളിൽ 2 വാല്യങ്ങളായി പുറത്തിറങ്ങിയ ഈ ഗ്രന്ഥം പരിഷ്‌കരിച്ച് ഒറ്റ വാല്യമായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സ്ഥലനാമങ്ങൾ എഴുതുന്നതിലും ഉച്ചരിക്കുന്നതിലും അവ്യവസ്ഥകൾക്ക് വലിയൊരതിർത്തിയോളം പരിഹാരമുണ്ടാക്കാൻ സാധിക്കുന്ന ഈ ഗ്രന്ഥം ഇൻസ്റ്റിറ്റിയുട്ട് പുസ്തകശാലകളിലും ഓൺലൈനായും വിലക്കിഴിവിൽ ലഭിക്കും.
പി.എൻ.എക്സ് 4506/2025
- Log in to post comments