Skip to main content

വിജ്ഞാന കേരളം; ജില്ലാ കൗണ്‍സില്‍ വിപുലീകരണ യോഗവും തൊഴില്‍ ദാതാക്കളുടെ യോഗവും സംഘടിപ്പിച്ചു        

വിജ്ഞാന കേരളം, ജില്ലാ കൗണ്‍സില്‍ വിപുലീകരണ യോഗവും തൊഴില്‍ ദാതാക്കളുടെ യോഗവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഡെപ്യൂട്ടി കളക്ടര്‍ റമിസ് രാജ മുഖ്യ പ്രഭാഷണം നടത്തി. വിജ്ഞാന കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നല്ല രീതിയില്‍ മുന്നേറുന്നതായും ജില്ലയിലെ യുവതി യുവാക്കള്‍ക്ക് പരമാവധി തൊഴില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ  പ്രതിനിധി സുബൈര്‍ പടുപ്പ് സംസാരിച്ചു. ജില്ലാ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ചെയര്‍മാനായും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സെക്രട്ടറിയായും വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കണ്‍വീനറുമായുള്ള ജില്ലാ കൗണ്‍സില്‍ വിപുലീകരിച്ചു.  കെ ഡിസ്‌ക് അസോസിയേറ്റ് ഡയറക്ടര്‍ സിബി തൊഴില്‍ ദാതാക്കള്‍ക്കുള്ള ഓറിയന്റേഷന്‍ സെഷന്‍ നയിച്ചു.  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വിജയന്‍, പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹി അഡ്വക്കേറ്റ് എ.പി ഉഷ, മറ്റ് ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിജ്ഞാന കേരളം പി.എം.യു അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കില ഫെസിലിറ്റേറ്റര്‍ അജയന്‍ പനയാല്‍ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ സി.കൃപ്ന നന്ദിയും പറഞ്ഞു.

date