ഹരിതകര്‍മ്മസേനാ സംഗമം നടത്തി
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരസഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഹരിതകര്‍മ്മസേനാസംഗമം നഗരസഭാചെയര്‍മാന്‍ അബ്ബാസ്ബീഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഡബ്ള്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോഓര്‍ഡിനേറ്റര്‍ കെ.വി.മിഥുന്‍കൃഷ്ണന്‍ ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് കൗണ്‍സിലര്‍മാരും ഹരിതകര്‍മ്മസേനാ അംഗങ്ങളും ചേര്‍ന്ന ചര്‍ച്ച നടത്തി. കെ.എസ്.ഡബ്ള്യു.എം.പി. ജില്ലാസോഷ്യല്‍ എക്സ്പെര്‍ട്ട് ഡോ.കെ.വി. സൂരജ് മോഡറേറ്ററായി. മികവാര്‍ന്ന ആശയവിനിമയം മികച്ചസേവനത്തിന് എന്ന വിഷയത്തില്‍ കെ.എസ്.ഡബ്ള്യു.എം.പി. സോഷ്യല്‍എക്സ്പെര്‍ട്ട് ടി.ജെ. ജെയ്സണ്‍ ക്ലാസ്സെടുത്തു. ഹരിതകര്‍മ്മസേനാഅംഗങ്ങള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി. ഗ്രൂപ് ഡൈനാമിക്സ് എന്ന വിഷയത്തില്‍ കെ.എസ്.ഡബ്ള്യു.എം.പി. സോഷ്യല്‍ ടെക്നിക്കല്‍ ഓഫീസര്‍ ടി.എം. ശ്രീജിത്ത് ക്ലാസെടുത്തു. എസ്.ഡബ്ള്യു.എം. എന്‍ജിനീയര്‍ കെ.പി.നീതുറാം വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദാ ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ആര്‍. സഹീര്‍ ആസിഫ്, റീത്ത, കെ.രജനി എന്നിവര്‍ സംസാരിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ്പച്ചക്കാട് സ്വാഗതവും ക്ലീന്‍സിറ്റിമാനേജര്‍ എ.വി. മധുസൂദനന്‍ നന്ദിയുംപറഞ്ഞു.
- Log in to post comments