Post Category
എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവരാവകാശ നിയമം ആഴത്തില്‍ അറിഞ്ഞിരിക്കണം; വിവരാവകാശ കമ്മിഷണര്‍
വിവരാവകാശ കമ്മീഷന്‍ പരിശീലനം നല്‍കി
വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ മാത്രമല്ല എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവരാവകാശ നിയമം ആഴത്തില്‍ അറിഞ്ഞിരിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ കെ.എം ദിലീപ് പറഞ്ഞു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ്സ് നയിക്കുകയായിരുന്നു കമ്മീഷണര്‍. കാസര്‍കോട് കളക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ മൃഗസംരക്ഷണ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജീവനക്കാരുടെ സംശയങ്ങള്‍ക്ക് കമ്മീഷണര്‍ മറുപടി നല്‍കി. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ പി.കെ മനോജ് കുമാര്‍ സ്വാഗതവും മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.കെ സന്തോഷ് നന്ദിയും പറഞ്ഞു.
date
- Log in to post comments