Skip to main content

പഴയഫയലുകൾ നശിപ്പിക്കൽ: അഭിപ്രായം അറിയിക്കാം

കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷന്റെ 10 വർഷത്തിനു മുകളിൽ പഴക്കമുള്ള ഫയലുകളിൽ പ്രധാനപ്പെട്ട ഉത്തരവുകൾ, തീരുമാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഫയലുകളും പ്രധാനപ്പെട്ട രജിസ്റ്ററുകളും ഒഴികെയുള്ളവ മാനുവൽ ഓഫ് ഓഫീസ് പ്രൊസീജറിലെ വ്യവസ്ഥകൾക്കനുസൃതമായി നശിപ്പിക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ പൊതുജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ ഈ വാർത്ത പ്രസിദ്ധീകരിച്ച് 7 പ്രവർത്തി ദിവസത്തിനുള്ളിൽ കോർപ്പറേഷനെ കത്തു മുഖേനയോ (കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ, പൂജപ്പുര പി.ഒ., തിരുവന്തപുരം – 695012) ഇമെയിൽ (ks_kshpwc@yahoo.com) മുഖേനയോ അറിയിക്കണം. ഫോൺ: 2347768, 9497281896.

പി.എൻ.എക്സ് 4553/2025

date