Skip to main content

വനിതാ കമ്മീഷൻ സിറ്റിംഗ് :15 പരാതികളിൽ തീർപ്പ്

എറണാകുളം വൈ എം സി എ ഹാളിൽ നടന്ന ജില്ലാ തല വനിതാ കമ്മീഷൻ അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി.ഏഴ് പരാതികളിൽ വിവിധ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി.രണ്ട് പരാതികൾക്ക് കൗൺസിലിംഗ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. സിറ്റിംഗിൽ ആകെ 80 പരാതികളാണ് പരിഗണനക്ക് വന്നത്.

 

വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി,കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമൻ മത്തായി, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ . കുഞ്ഞായിഷ,അഡ്വ. മഹിളാ മണി, അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ . രാജേഷ്,അഡ്വ. അമ്പിളി എന്നിവർ പരാതികൾ കേട്ടു.

date