Post Category
ലബോറട്ടറി ടെക്നീഷ്യനെ ആവശ്യമുണ്ട്
ജില്ലയിലെ മരട് എയു ഡബ്ലിയു എം ക്യാമ്പസില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിലേക്ക് എല്എബിഎല് അക്രഡിറ്റേഷനുളള മോളികുലര് ബയോളജി ലാബുകളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള എം എസ് സി മൈക്രോബയോളജി ബിരുദമുളള ലബോറട്ടറി ടെക്നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം സെപ്തംബര്‍ 20-ന് ശനിയാഴ്ച്ച രാവിലെ 10.30 ന് നേരിട്ട് ഈ സ്ഥാപനത്തില്‍ ഹാജരാകണം.
ഫോണ്‍ : 0484 2960429
date
- Log in to post comments