Skip to main content

അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് സെപ്റ്റംബർ 20ന്

പൊതു പ്രാധാന്യമുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് സെപ്റ്റംബർ 20ന് എറണാകുളത്ത് നടക്കും. വിനോദ സഞ്ചാരം, ഉൾനാടൻ ജലഗതാഗത മേഖല, മത്സ്യ ബന്ധനം തുടങ്ങി വിഷയങ്ങളിലാണ് തെളിവെടുപ്പ് നടക്കുന്നത്.  

 രാവിലെ 11ന് മറൈൻ ഡ്രൈവിലെ ജി.സി.ഡി.എ കോംപ്ലക്സിലുള്ള കമ്മീഷൻ ആസ്ഥാനത്താണ് തെളിവെടുപ്പ്.

date