മിനി മാരത്തോൺ സംഘടിപ്പിച്ചു
മത്സ്യബന്ധന മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ബ്ലൂടൈഡ്സ് കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവിൻ്റെ പ്രചരണാർത്ഥം ഫിഷറീസ് വകുപ്പും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് മിനി മാരത്തോൺ സംഘടിപ്പിച്ചു.
ചാക്കയിൽ നിന്നും ആരംഭിച്ച് കവടിയാർ ഇൻകം ടാക്സ് ജംഗ്ഷൻ വരെ നടന്ന മാരത്തോൺ ഫിഷറീസ് ജോയിൻ്റ് ഡയറക്ടർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വനിതകൾക്കും പുരുഷന്മാർക്കുമായി സംഘടിപ്പിച്ച മാരത്തണിൽ വനിതാ വിഭാഗത്തില്‍ പൗര്‍ണമി.എന്‍, ശില്പ കെ.എസ്, അഞ്ജന വി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പുരുഷ വിഭാഗത്തില്‍ മനോജ് ആര്.എസ്, ശിവപ്രസാദ്, റിജിന്‍ ബാബു എന്നിവര്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ .
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (തിരുവനന്തപുരം മേഖല) ഷീജാ മേരി എ.പി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്‍സണ്‍, സ്പോർട്സ് കേരള ഫൗണ്ടേഷന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ.അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്നും നാളെയുമായി തിരുവനന്തപുരം കോവളത്താണ് കോൺക്ലേവ് സംഘടിപ്പിക്കുക.
- Log in to post comments