വനിതാ ശിശു വികസന വകുപ്പിന്റെ പോഷണമാസാചരണത്തിന് തുടക്കമായി
വനിത ശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പോഷണമാസാചരണത്തിന് തുടക്കമായി. സെപ്തംബർ 17 മുതൽ ഒക്ടോബർ 16 വരെയാണ് ഈ വർഷത്തെ പോഷണമാസചരണം സംഘടിപ്പിക്കുന്നത്.
ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ അമിതവണ്ണം ഒഴിവാക്കുക, ഇ സി സി ഇ, ശിശു പരിചരണം, ശിശുപരിചരണത്തിലും കുടുംബത്തിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിലും പുരുഷൻമാരുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയാണ് പോഷണമാസാചരണത്തിന്റെ ലക്ഷ്യം. ജില്ലയിലെ 3808 അങ്കണവാടികളിലുമായി സിഗ്നേച്ചർ ക്യാംപയിൻ, പ്രശ്നോത്തരി, ബോധവൽക്കരണക്ലാസ് എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കും.
പോഷണമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജി എച്ച് എസ് എസ് മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി ടി അബ്ദുൾ കരീം നിർവഹിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ മാജി, ആല്യങ്ങൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ടി സൈഫുദ്ദീൻ, ഡയറ്റീഷ്യൻ കെ എസ് ടിൻ്റു, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ ടി എൻ ധന്യ, സി ഡി പി ഒ പത്മാവതി, എച്ച് എം നാദിറ,ഐ സി ഡി എസ് സൂപ്പർവൈസർമാരായ ഷിഫ,റാണി, ഡി പി എ ഹരിദാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments