Post Category
സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം: അപേക്ഷത്തീയതി നീട്ടി
സംസ്ഥാന യുവജന ക്ഷേമ ബോർഡ് 2024-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനുള്ള നാമനിർദേശം സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകൾക്കുള്ള പുരസ്കാരത്തിന് അപേക്ഷിക്കുന്നതിനുമുള്ള തീയതി സെപ്റ്റംബർ 25 വരെ നീട്ടി. ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/ യുവ/ അവളിടം ക്ലബ്ബുകളിൽ നിന്ന് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും നൽകും. ജില്ലാതലത്തിൽ പുരസ്കാരത്തിന് അർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിൽ പരിഗണിക്കുന്നത്. ഇതിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും ലഭിക്കും. വിശദവിവരത്തിന് ഫോൺ : 0481-2561105, 9497736356,വെബ്സൈറ്റ്: www.ksywb.kerala.gov.in
date
- Log in to post comments