Post Category
സ്വച്ഛത ഹി സേവ ക്യാമ്പയിന് ജില്ലാതല ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്
ശുചിത്വോത്സവം 2025 സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സോക്കര്‍ സ്കൂള്‍ തൊടുപുഴയുമായി സഹകരിച്ച് സെപ്റ്റംബര്‍ 23 നു തൊടുപുഴയില്‍ ഇടുക്കി ജില്ലാതല ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഏകദിന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള സ്കൂള്‍ ഫുട്ബോള്‍ ടീമുകള്‍ രജിസ്ട്രേഷനും മറ്റു വിശദാംശങ്ങള്‍ക്കുമായി 9747352843 എന്ന നമ്പറില്‍ ബന്ധപ്പെടുക. സെപ്തംബര്‍ 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണി വരെയാണ് ടൂര്‍ണമെന്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയം. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 14വയസ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി എന്നിവ നല്‍കും.
date
- Log in to post comments