Post Category
പഠനമുറി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 ലെ പദ്ധതി പ്രകാരം പഠനമുറി ലഭിച്ചവരുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്പില്‍ ഓവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഠനമുറി ലഭ്യമാക്കിയത്. ബ്ലോക്ക് പഞ്ചായത്തില്‍ 15 കുടുംബങ്ങള്‍ക്കാണ് പഠനമുറി നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് പി.ആര്‍.സുഷമ അധ്യക്ഷയായി. പട്ടികജാതി വികസന ഓഫീസര്‍ പി പ്രദീപ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നന്ദിനി, കലാ കണ്ണന്‍, തങ്കമണി എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, പഠനമുറി ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments