സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍' : ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി
'സ്വച്ഛതാ ഹി സേവാ 2025- ശുചിത്വോത്സവം' ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. മാലിന്യസംസ്‌കരണ രംഗത്തും അതുവഴി ആരോഗ്യ മേഖലയിലും ഹരിത കര്‍മസേനാംഗങ്ങള്‍ നടത്തുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു.'സ്വച്ഛതാ ഹി സേവാ' ക്യാമ്പയിന്റെ ജില്ലാതല ലോഗോ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു.
'സ്വച്ഛതാ ഹി സേവാ' ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് വരെയുള്ള വിവിധ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കല്‍, ശുചീകരണ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്യാമ്പ്, വിദ്യാലയങ്ങളില്‍ വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
കോട്ടമൈതാനിയില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ ഗോപിനാഥന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി വരുണ്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി ദീപ, പ്രോഗ്രാം ഓഫീസര്‍ എ ഷെരീഫ്, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments