Skip to main content

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

 

ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ബിരുദമാണ് യോഗ്യത. ബാങ്കിങ് അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 2025 ജനുവരി ഒന്നിന് 18നും 45 നും മധ്യേ(ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് അനുവദനീയം). താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സെപ്റ്റംബര്‍ 24 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912505204.

 

 

date