Skip to main content

ജോബ് ഡ്രൈവ് 20ന്

 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഡ്രൈവ് സെപ്റ്റംബര്‍ 20ന് നടക്കും. രാവിലെ പത്തിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ് ഡ്രൈവ് നടക്കുക. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള സൈറ്റ് സൂപ്പര്‍വൈസര്‍, ഐ ടി ഐ ട്രെയിനി, ജി.എസ്.ടി ബില്ലിങ് സ്റ്റാഫ്, പാക്കിങ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുക. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ഡിപ്ലോമ/ഡിഗ്രി-സിവില്‍, ഐ.ടി.ഐ ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രിക്കല്‍, ബോയിലര്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് മേളയുടെ ഭാഗമാകാം. താല്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീത്, ബയോഡാറ്റ കോപ്പി എന്നിവ  കരുതണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912505435, 04912505204.

date