Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

കൊഴിഞ്ഞാമ്പാറ ഗവ. ഐ ടി ഐയില്‍ ഇലക്ട്രീഷന്‍, പ്ലംബര്‍ ട്രേഡുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. നിയമനത്തിനായുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 19 ന് രാവിലെ 11 ന് നടക്കും. ഇലക്ട്രീഷ്യന്‍ ട്രേഡിലേക്ക് ഇലക്ട്രിക്കല്‍ ബ്രാഞ്ചിലുള്ള മൂന്ന് വര്‍ഷ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ചിലുള്ള എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍  അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡിലുള്ള എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡിലുള്ള എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.  പ്ലംബര്‍ ട്രേഡിലേക്ക് മെക്കാനിക്കല്‍ / സിവില്‍ ബ്രാഞ്ചിലുള്ള മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡിലുള്ള എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡിലുള്ള എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകര്‍പ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0491 297 115.

date