Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ ഔദ്യോഗിക വാഹനം (2011 മോഡല്‍ അംബാസിഡര്‍ കാര്‍) ലേലം ചെയ്യുന്നു. ലേലം ചെയ്യുന്ന വാഹനം തിരികെ ഔദ്യോഗിക ആവശ്യത്തിന് വാടകയ്ക്ക് (ഡ്രൈവര്‍ ഇല്ലാതെ) ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് ലേലം. താല്പര്യമുള്ളവര്‍ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, പാലക്കാട്- 678001 എന്ന വിലാസത്തില്‍ വാഹന ലേലം 2025- ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തി സെപ്റ്റംബര്‍ 30ന് വൈകിട്ട് നാലിനകം നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. നിരതദ്രവ്യം 2500 രൂപ. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് ജില്ലാ സപ്ലൈ ഓഫീസില്‍ പരസ്യമായി തുറന്ന് പരിശോധിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912505541
date
- Log in to post comments