Post Category
പാരമ്പര്യേതര ട്രസ്റ്റി ഒഴിവുകള്‍
മലബാര്‍ ദേവസ്വം ബോര്‍ഡിന്റ കീഴില്‍ കയ്യാര്‍ ശ്രീ ജനാര്‍ദ്ധന ക്ഷേത്രം, വോര്‍ക്കാടി കൂട്ടത്താജെ ശ്രീ ഉള്ളാളത്തി അമ്മനവരു ദൈവസ്ഥാനം, ബായാര്‍ ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം, ഇച്ചിലങ്കോട് കോമറു ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന് നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സെപ്തംബര്‍ 30നകം ലഭിക്കണം. അപേക്ഷ ഫാറം വെബ് സൈറ്റില്‍ നിന്നും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments