അധ്യാപകര്‍ക്കായി പ്രവൃത്തി പരിചയ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അധ്യാപകര്‍ക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കൊല്ലങ്കോട് ഉപജില്ലയിലെ പ്രവൃത്തി പരിചയ അധ്യാപകര്‍ക്കാണ് പരിശീലന ക്ലാസ് നടത്തിയത്. പോട്ടറി പെയിന്റിങ് ഇനത്തിലാണ് പരിശീലനം നല്‍കിയത്. ഈ വര്‍ഷത്തെ പ്രവൃത്തി പരിചയ മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എട്ട് ഇനങ്ങളില്‍ ഒന്നാണ് മണ്‍പാത്രങ്ങളിലെ പെയിന്റിങ്. മണ്‍പാത്ര പെയിന്റിങ്ങില്‍ സംസ്ഥാനതല പരിശീലനം നേടിയ അധ്യാപകരാണ് ക്ലാസിന് നേതൃത്വം നല്‍കിയത്.
കൊടുവായൂര്‍ ഹൈസ്കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മുന്‍ സംസ്ഥാന പ്രവൃത്തി പരിചയ ക്ലബ്ബ് അസോസിയേഷന് സെക്രട്ടറി ആര്. ശാന്തകുമാരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കൊല്ലങ്കോട് എസ്.എസ്.കെ. ബി.പി.സി. ഹബീബ് റഹ്മാന്, കൊടുവായൂര്‍ ഹൈസ്കൂള്‍ പ്രവൃത്തി പരിചയ അധ്യാപിക ശ്രീജ, കൊല്ലങ്കോട് ഉപജില്ലാ പ്രവര്‍ത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍ ലിജിത എന്നിവരും അമ്പതോളം അധ്യാപകരും പങ്കെടുത്തു.
- Log in to post comments