Post Category
അപേക്ഷ ക്ഷണിച്ചു
ഒ ബി സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍വീസിലും പൊതു മേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/ എഞ്ചിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ് / മാറ്റ്, /യു ജി സി - നെറ്റ്/ ജെ ആര്‍.എഫ്(GATE/MAT/ NET- JRF) എന്നീ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബര്‍ 30. വിശദ വിവരങ്ങള്‍ ഇ - ഗ്രാന്‍ഡ്‌സ് ഹോ പേജിലുള്ള നോട്ടീസ് ബോര്‍ഡില്‍ ലഭിക്കുമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ഫോണ്‍: 0492 2222335.
date
- Log in to post comments