Skip to main content

ലീഗൽ ഗാർഡിയൻഷിപ്പ് അദാലത്ത് സംഘടിപ്പിച്ചു

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ ലീഗൽ ഗാർഡിയൻഷിപ്പ് അദാലത്ത് സംഘടിപ്പിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്ത് അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. 

 

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് തങ്ങളുടെ ഭാവിയെക്കുറിച്ച് എന്തു തീരുമാനം എടുക്കുവാനും ലീഗൽ ഗാർഡിയൻഷിപ്പ് നിർബന്ധമാണ്. ഇതു വഴി ബാങ്കിൽ അക്കൗണ്ട് എടുക്കുക, സ്ഥലം കൈമാറ്റം ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ലീഗൽ ഗാർഡിയനും അവകാശം ലഭിക്കുന്നു.രക്ഷിതാക്കൾക്കു സ്വയവും അവർ നിർദ്ദേശിക്കുന്ന ആർക്കും ലീഗൽ ഗാർഡിയനാകാം. ഗാർഡിയനെ നിശ്ചയിക്കേണ്ട ചുമതല അതാതു ജില്ലാ കളക്ടർക്കാണ്. അദാലത്തിൽ നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു.

 

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രൊഫ. ജോസ് അഗസ്റ്റിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, ലീഗൽ ഗാർഡിയൻഷിപ്പ് ജില്ലാ കോ ഓഡിനേറ്റർ എലിസബത്ത്, ജോയിൻ്റ് ബി.ഡി.ഒ ടി.വി പ്രശാന്ത് എന്നിവർ പങ്കെടുത്തു

date