Post Category
പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ കാമ്പയിന് തുടക്കം
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റെസിസ്റ്റൻസ് ലഹരിവിരുദ്ധ കാമ്പയിന് പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന വേളയിൽ ലഹരി വിരുദ്ധ ചങ്ങല, പ്രതിജ്ഞ, സന്ദേശം, സുംബഡാൻസ്, റീൽസ് അവതരണം എന്നിവ സംഘടിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ സൈക്കിൾ റാലി, പോസ്റ്റർ രചന മത്സരം, ഷോർട്ട് ഫിലിം നിർമ്മാണം, ക്വിസ് എന്നിവയും നടക്കും. ഈമാസം 30ന് ലഹരിമുക്ത കാമ്പസ് പ്രഖ്യാപനത്തോടെ കാമ്പയിൻ സമാപിക്കും.
പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടക്കാമറ്റം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.ബി. സന്തോഷ്, അധ്യാപകരായ രാജു ജോർജ് ,പി.ഇ. സബിത, ഗീതു ജി. നായർ, അനുമോൾ, കെ. എം. നൗഫൽ എന്നിവർ പങ്കെടുത്തു.
date
- Log in to post comments