Skip to main content

സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ഡ്യുറന്‍സ് ടെസ്റ്റ്

 

 

പാലക്കാട് ജില്ലയിലെ കേരള എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ 16, 17 തീയതികളില്‍ എന്‍ഡ്യുറന്‍സ് ടെസ്റ്റ് നടത്തും. കാറ്റഗറി നമ്പര്‍ 743/2024 (ജനറല്‍) ഉള്‍പ്പെട്ടവര്‍ക്കും, 743/2024 ലും, 739/2023, 740/2023, 455/2024, 557/2024 മുതല്‍ 561/ 2024 (എൻ.സി.എ) വിഭാഗത്തില്‍ പൊതുവായി ഉള്‍പ്പെട്ടവര്‍ക്കുമാണ് ടെസ്റ്റ്.  മലമ്പുഴ - കഞ്ചിക്കോട് റോഡിലായിരിക്കും ടെസ്റ്റ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ ഐ ഡി കാര്‍ഡ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ അഞ്ചിന് മുമ്പായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരണം. നിശ്ചിത സമയത്തിന് ശേഷം എത്തുന്ന ഉദ്യോഗാര്‍ഥികളെ ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല. എന്‍ഡ്യുറന്‍സ് ടെസ്റ്റ് നടക്കുന്ന സമയത്ത് റോഡ് ഗതാഗതത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date