സൗജന്യ പരിശീലനം
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 24,25,26 തീയതികളിലായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാര്യാലയത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടികളിൽ
വ്യവസായ മേഖലയിൽ ആവശ്യമായ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തതിനുശേഷം പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കാക്കനാട് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ സെപ്റ്റംബർ 24 ന് രാവിലെ 10. 30 ന് എത്തിച്ചേരേണ്ടതാണ്.
ഫോൺ : 62824420246, 9446926836,0484 2422452
- Log in to post comments