Skip to main content

മുട്ടക്കോഴി വിതരണം നടത്തി

 

കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം നടത്തി. ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ നിന്നും 4,309,50 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്തിലെ 663 കുടുംബങ്ങള്‍ക്ക് അഞ്ച് കോഴികളെ വീതമാണ് വിതരണം ചെയ്തത്. ഗ്രാമസഭകളിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് കോഴികളെ വിതരണം ചെയ്തത്.

പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ്, വൈസ് പ്രസിഡന്റ് ടി.കെ ഇസ്ഹാക്ക്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിലാല്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date