Skip to main content

ആധുനിക വാതക ശ്മശാനം തുറന്നു

 

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കൊളയക്കാട് മഞ്ഞപ്ര ആധുനിക വാതക ശ്മശാനം തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ശ്മശാനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ടീച്ചര്‍ അധ്യക്ഷയായി. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ വികസന ഫണ്ടില്‍നിന്ന് 75 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക ശ്മശാനം നിര്‍മ്മിച്ചത്.

ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുലോചന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. മുരളി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ രജനി, ജയന്തി പ്രകാശന്‍, വാര്‍ഡ് അംഗം ആര്‍. പ്രവീണ്‍, സെക്രട്ടറി സന്തോഷ് കുമാര്‍, എല്‍.എസ്.ജി.ഡി. ഓവര്‍സിയര്‍ വിജി, പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ഹരേഷ് എന്നിവര്‍ പങ്കെടുത്തു.

date