Post Category
കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമായി
പിറവം നഗരസഭ കക്കാട് പമ്പ് ഹൗസ് റോഡ് കട്ട വിരിക്കൽ ആരംഭിച്ചു
പിറവം നഗരസഭ രണ്ടാം ഡിവിഷൻ കക്കാട് പമ്പ് ഹൗസ് റോഡ് കട്ട വിരിക്കൽ ആരംഭിച്ചു. കാൽ നൂറ്റാണ്ട് കാലമായി യാതൊരു വിധത്തിലുള്ള നവീകരണവും നടത്താതെ കിടന്ന പമ്പ് ഹൗസ് റോഡാണ് നവീകരിക്കുന്നത്.
നൂറ് കണക്കിന് ആളുകൾ യാത്ര ചെയ്യുകയും അനേകം കുടുംബങ്ങൾ താമസിക്കുകയും ചെയ്യുന്ന റോഡിന് നഗരസഭയുടെ മെയിന്റനൻസ് ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയും എം.എൽ. എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു നിർമാണോദ്ഘാടനം നിർവഹിച്ചു.ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം അദ്ധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിമൽ ചന്ദ്രൻ, ഡിവിഷൻ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌ണുമായ ജൂബി പൗലോസ്, കൗൺസിലർ ഡോ. അജേഷ് മനോഹർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments