Post Category
മാലിന്യ നിർമ്മാർജ്ജനത്തിന് ബോട്ടിൽ ബൂത്തുക സ്ഥാപിച്ചു
മരട് നഗരസഭയിൽ മാലിന്യ നിർമ്മാർജന പദ്ധതികളുടെ ഭാഗമായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷയായി.
വിവിധയിടങ്ങളിൽ സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തുകൾ വഴി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
സ്ഥിരം സമിതി അധ്യക്ഷന്മാരായ റിനി തോമസ്, ബേബി പോൾ , ശോഭ ചന്ദ്രൻ കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി രാജേഷ് , മിനി ഷാജി, ജയ ജോസഫ് ,രേണുക ശിവദാസ്, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, ഹെൽത്ത് സൂപ്പർവൈസർ പ്രേംചന്ദ് ,ഹെൽത്ത് ഇൻസ്പെക്ടർ രാജീവ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments